കെട്ടും കെട്ടി ശബരിമലയ്ക്ക്...



അയ്യപ്പനെ വിശ്വസിയ്ക്കുന്ന സ്ത്രീകള്‍ക്കൊന്നും ആചാരം മുന്നോട്ട് വെയ്ക്കുന്ന പ്രായത്തിലല്ലാതെ പോകണമെന്നില്ല. ശബരിമലയില്‍ വിലക്കെന്ന് ഒരു സ്ത്രീയും പരാധിപ്പെടുന്നതോ പ്രതിഷേധിയ്ക്കുന്നതോ ഞാനിതുവരെ കണ്ടിട്ടില്ല. മണ്ഡലകാലങ്ങളില്‍ ഭക്തിയോടെ വ്രതമെടുക്കുന്ന അയ്യപ്പന്‍മാരേയും അവരെ സന്തോഷത്തോടെ യാത്രയയക്കാന്‍ കെട്ടുനിറ ചടങ്ങുകളില്‍ പങ്കെടുക്കുന്ന വീട്ടമ്മമരേയും മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ഈ പ്രശ്‌നം?
ഇനി പ്രശ്‌നം അവിശ്വാസികള്‍ക്കാണെങ്കില്‍... അവര്‍ക്കിതിലെന്തു കാര്യം? അയ്യപ്പനെ വിശ്വാസമില്ലാത്തവര്‍ക്ക് അതിന്റെ ആചാരങ്ങളില്‍ ഇടപെടാന്‍ എന്ത് അധികാരം ആണുളളത്. അതുകൊണ്ട് തന്നെ അവിശ്വാസികളായ ആള്‍ക്കാരുടെ അഭിപ്രായങ്ങളെ പാടെ തളളിക്കളയേണ്ടത് അനിവാര്യമാണ്.
പിന്നെ ഹിന്ദുമത്തിലെ അനാചാരങ്ങള്‍... അതിനെ കൂട്ടുപിടിച്ചാണല്ലോ പലരും ഈ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്. സതിയും, തൊട്ടുതീണ്ടിക്കൂടായ്മയും, ക്ഷേത്രപ്രവേശന വിലക്കുമെല്ലാം അനാചാരങ്ങള്‍ തന്നെയാണ്. നിര്‍ത്തലാക്കിയത് സ്വാഗതാര്‍ഹം തന്നെയാണ്. പക്ഷേ ഒരു കാര്യമുണ്ട്. അവിടെയെല്ലാം ബലിയാടുകള്‍ അതായത് ചൂഷണം അനുഭവിയ്ക്കുന്നവരുണ്ടായിരുന്നു. മേല്‍പറഞ്ഞപോലെ കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച്
പരാതിപറഞ്ഞത് നമ്മളാരും ഇതുവരെ കേട്ടിട്ടില്ല. അതുകൊണ്ട് തന്നെ അനാചാരമെന്നും അവകാശ ലംഘനം എന്നും പറയുന്നതില്‍ യാതൊരു വസ്തുതയുമില്ല.
അപ്പോള്‍ പിന്നെ ഒരു ചോദ്യം പ്രസക്തമാണ്. ആര്‍ക്കാണ് സ്ത്രീകള്‍ പ്രവേശിയ്ക്കാത്തതില്‍ പ്രശ്‌നം? വിശ്വാസികള്‍ക്കല്ലെന്ന് ഉറപ്പാണ്. എല്ലാം വിശ്വാസത്തിനു പുറത്തുനിന്നുളള കളികളാണ്.
തൃപ്തി ദേശായി നയിക്കുന്ന ഭൂമാത ബ്രിഗേഡും, യങ്ങ് അഡ്വക്കേറ്റ്‌സ് അസോസിയേഷനും ഹാപ്പി ടു ബ്ലീഡുകാരുമെല്ലാം ശബരിമലയുടെ സാഗത്യം അറിയാതെ കോലം തുളളുകയാണ്. ഒന്നുകില്‍ കയ്യടി കിട്ടാനുളള ഒരു പേകൂത്ത് അല്ലെങ്കില്‍ ചില തത്പര കക്ഷികളുടെ സ്വാധീനം ഇതിലേതെങ്കിലും ഒന്നുറപ്പാണ്.
ഈ നോര്‍ത്തിന്ത്യന്‍ പേക്കോലങ്ങള്‍ക്കറിയുമോ മണ്ഡലകാലത്തെ എത്ര പവിത്രമായാണ് ഇവിടുത്തെ കുടുംബങ്ങള്‍ കൊണ്ടാചരിയ്ക്കുന്നത് എന്ന്.
ഹൈന്ദവ സംസ്‌കാരത്തെ എന്നും തള്ളിപ്പറഞ്ഞു കൊണ്ടിരിയ്ക്കുന്ന കേരളത്തിലെ പുരോഗമന, മതേതര കോമരങ്ങളും അഭിനവ ഫെമിനിച്ചികളും ഈ ധ്വംസനത്തിന് കൂട്ടു നില്‍ക്കുന്നതില്‍ ഒട്ടും അതിശയിയ്ക്കാനില്ല. അവരാണ് നമ്മുടെ നാടിന്റെ ശാപം.
ഇത്തരമൊരു കേസ് കോടതിയില്‍ നടക്കുമ്പോള്‍ ശബരിമലയെ പിറകില്‍ നിന്നും കുത്തുന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കിയ ഇടതു ഗവണ്‍മെന്റിന്റെ നിലപാട് അത്യധികം ഖേദകരമാണ്. ഇത്രയ്ക്കും മ്ലേച്ചമാണ് ഹൈന്ദവ സംസ്‌കാരവും അതിലെ ആചാരവുമെങ്കില്‍ എന്തിനാണ് 'ദേവസ്വം വകുപ്പ്' എന്നൊന്നിനെ കെട്ടിപ്പിടിച്ചിരിയ്ക്കുന്നത്. ഒരു മന്ത്രിയുടെ ചിലവെങ്കിലും ഒഴിവാക്കാമല്ലൊ...അപ്പോള്‍ പിന്നെ തുട്ടു കിട്ടില്ലല്ലോ അല്ലെ? ദുരാചാരങ്ങള്‍ നടത്തി കിട്ടുന്ന പണത്തിന് അശുദ്ധിയുണ്ടാവില്ലായിരിയ്ക്കും. കിട്ടിയ താപ്പിലൊക്കെ ഹിന്ദു മതത്തിനിട്ട് താങ്ങുന്ന സി. പി. എം. ഈ ഇരട്ടത്താപ്പ് ഒഴിവാക്കണം.
വിശ്വാസത്തിനെതിരെ, 'കയ്യടി കിട്ടുന്ന വിഷയങ്ങളെ' മറയാക്കി ചില ഗൂഢ ശക്തികള്‍ നടത്തുന്ന നീക്കങ്ങള്‍ വിശ്വാസികള്‍ ചെറുക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. അതിന് അയ്യപ്പന്‍ തന്ന ഒരു അവസരമായി നമുക്കിതിനെ കാണാം.

Comments

Popular posts from this blog

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി....