Posts

Showing posts from July, 2018

എന്താണ് ഹിന്ദുവിന്റെ അപജയത്തിന് കാരണം?

Image
നമ്മുടെ രാഷ്ട്രീയ പ്രമുഖരും സംസ്‌കാരിക നായകരും ഇന്ന് വളരെയധികം പ്രതിപാതിയ്ക്കുന്ന ഒരു വാക്കാണ് "മതേതരത്വം'. ഒരു പക്ഷേ വളരെയധികം കയ്യടി നേടാനും നല്ലൊരു പ്രതിശ്ചായ കെട്ടിപ്പടുക്കാനുമെല്ലാം അത് അവരെ സഹായിക്കുന്നുണ്ടായിരിയ്ക്കാം. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയാല്‍ സംഗതി വളരെ ഗുണമുളള കാര്യം തന്നെയാണ്. സത്യത്തില്‍, എന്താണ് ഒരു മതേതര രാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്?  മതങ്ങള്‍ക്കെതിരായ ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതല്ല അതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. മറിച്ച്, എല്ലാ മതങ്ങള്‍ക്കും അവരവരുടെ വിശ്വാസം പിന്തുടരാനുളള സ്വാതന്ത്ര്യം നല്‍കുക എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അല്ലെങ്കില്‍ അതായിരിയ്ക്കണം അതിന്റെ ലക്ഷ്യം. ഒരു യുക്തിവാദിയ്ക്ക് അവന്റെ "യുക്തിവാദ മതം' പിന്‍തുടരാവുന്നതു പോലെ മറ്റു മതക്കാര്‍ക്കും അതിന് സാധിയ്ക്കണം. അതാണ് ഒരു ജനാധിപത്യ രാജ്യത്തിന്റെ മുഖമുദ്ര. ശരിയ്ക്കും എല്ലാം മതങ്ങള്‍ തന്നെയാണ്. ഈശ്വരോന്മുഥമായ മതങ്ങള്‍ അവരുടെ വിശ്വാസ പ്രമാണങ്ങള്‍ പിന്‍തുടരുമ്പോള്‍ മറ്റു 'ഇസങ്ങളെ' മുറുകെപ്പിടിയ്ക്കുന്നവര്‍ തങ്ങളുടെ ആദര്‍ശങ്ങളെ മ