Posts

Showing posts from July, 2015

പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം

Image
പഴഞ്ചൊല്ലുകള്‍ പറയാതെ പറഞ്ഞ ഒരു കഥയുണ്ട് , പ്രതിഭാശാലികളായ നമ്മുടെ പൂര്‍വികരുടെ കഥ. ചുറ്റുപാടുകളെ നിരീക്ഷിച്ചു  പരീക്ഷിച്ചു അറിവ് നേടിയവരുടെ കഥ. കുറുകിയ വാചകങ്ങള്‍ക്കപ്പുറം അവ രേഖപ്പെടുത്തിയ ഒരു ചരിത്രമുണ്ട്. സര്‍ഗശേഷിയുള്ള ഒരു തലമുറയുടെ ചരിത്രം. കാലത്തിന്‍റെ കുത്തൊഴുക്കില്‍ നമുക്ക് നഷ്ടപ്പെട്ട ഒരു ഉള്‍കാഴ്ചയുടെ നിത്യസ്മാരകങ്ങളായി അവ ഇന്നും നിലകൊള്ളുന്നു. പഴഞ്ചൊല്ലുകള്‍ എവിടെ എപ്പോള്‍ തുടങ്ങി എന്നത് ചികഞ്ഞെടുക്കാനാവാത്ത ഒരു വസ്തുതയാണ്.അവ എന്നും സമകാലീനമായതുകൊണ്ട് അത്തരം അന്വേഷണങ്ങള്‍ക്ക് പ്രസക്തിയില്ലതാനും.നമുക്ക് നമ്മുടെ പൂര്‍വികര്‍ തന്ന വരദാനങ്ങളായിരുന്നു അവ. കാലങ്ങളായി മനുഷ്യരാശിയെ നന്മയിലേക്കു നയിക്കാനുള്ള വാമോഴികളായി അവ പ്രചരിച്ചു.എന്നാല്‍, തലമുറകളായി പരിപോഷിച്ചു വന്ന ആ നീരുറവ വറ്റിയതാണോ? കഴിഞ്ഞ ചില തലമുറകള്‍ക്കായി അവ ദാഹജലം ചുരത്തുന്നില്ലലോ? ഒരു പക്ഷേ അവ മണ്ണിന്നഗാത ഘര്‍ത്തങ്ങളില്‍ വിശ്രമം കൊള്ളുകയായിരിക്കാം......... ഇത്തരം ഒരു തിരോദാനം എന്തിനെയാണ് സൂചിപ്പിക്കുന്നത്? അത് അന്യംനിന്നുപോയികൊണ്ടിരിക്കുന്ന മനുഷ്യന്‍റെ  സര്‍കാത്മ്കതയുടെ ചൂണ്ടു പലകയാണ്. പഴഞ്ചൊല്ലുകള്‍ മനുഷ