Posts

Showing posts from September, 2018

കലിയുഗവരദാ കാനനവാസാ....നീ തന്നെ തുണ

Image
മീന്‍വയില്‍ ഒരു ഫോണ്‍ സംഭാഷണം. അയ്യപ്പന്‍ : ഡാ കൃഷ്ണാ, ഞാനാഡാ,               അയ്യപ്പനാഡാ....ചെറുതായിട്ട് പണി പാളീന്നാ തോന്നണെ ഗുരുവായൂരപ്പന്‍ : ഞാന്‍ അറിഞ്ഞഡാ... അയ്യപ്പന്‍ : ഹും. അവന്മാര് എന്നെ പൂട്ടാനാ നോക്കണേ, കൂടെ നിന്ന് കാശു പറ്റണവന്മാരും എന്നെ ഒറ്റിക്കൊടുത്തു. ഗുരുവായൂരപ്പന്‍ :  അല്ലേലും എല്ലാ കാര്യത്തിലും അവന്മാര്‍ക്ക് ഇരട്ടത്താപ്പാണ്. അയ്യപ്പന്‍ :  പിന്നെ, ഇതൊന്നും നശിച്ചാ, നമ്മളെപ്പോലുളളവര്‍ക്ക് ഒന്നും വരാനില്ല...പാവപ്പെട്ട വിശ്വാസികള്‍ക്ക് പോയി. അവര്‍ക്ക് വേണ്ടിയാണല്ലോ നമ്മളീ ആചാരങ്ങളൊക്കെ ഉണ്ടാക്കിയത്...ബുദ്ധിയുണ്ടെങ്കില്‍ അവര് പ്രതികരിയ്ക്കട്ടെ. ഗുരുവായൂരപ്പന്‍ : അതെ, സ്വന്തം സംസ്‌കാരത്തില്‍ തൊട്ടപ്പോള്‍ തമിഴര് പ്രതികരിച്ചത് ഇവര് ഓര്‍ക്കട്ടെ. അയ്യപ്പന്‍ : പക്ഷേ ഒരു കാര്യോണ്ട്, ഇതിന്റെ പിന്നില് വിശ്വാസികളായ സ്ത്രീകളല്ല മറിച്ച് മഹത്തായ ഈ സംസ്‌കാരത്തിന്റ പ്രധാന ശകതി സ്രോതസ്സുകള്‍ തകര്‍ക്കാ എന്ന ചിലരുടെ ഗൂഢ ലക്ഷ്യാണ്. പ്രബുദ്ധ കേരളം അത് മനസ്സിലാക്കട്ടെ... ഗുരുവായൂരപ്പന്‍ : എല്

ദൈവത്തിന്റെ കൈയൊപ്പുകള്‍

Image
ദിലീപ് : എടാ ജാങ്കോ നീയും പെട്ടു അല്ലെ? ബിഷപ് : ജാങ്കോ അല്ല, ഫ്രാങ്കോ...! ദിലീപ് : ഓ, ഇനി ഇപ്പോ എന്തായിട്ടെന്താ? എല്ലാം പോയില്ലെ? എന്നാലും ചേട്ടാ നമ്മള്‍ തമ്മില്‍ നല്ല സാമ്യണ്ട് അല്ലെ? ബിഷപ് : ആ ശരിയാടാ ഹൂവെ. നിന്റെ കാര്യങ്ങളൊക്കെ അങ്ങ് ജലന്തറില്‍ ഇരിയ്ക്കുമ്പോ കണ്ടാര്‍ന്നു. അന്ന് സ്ത്രീകള്‍ക്കു വേണ്ടി ഒരു പ്രത്യേക പ്രാര്‍ത്ഥനയും ഞാന്‍ കൈകൊണ്ടതാ. പക്ഷേ,എനിയ്ക്കും ഇങ്ങനെ ഒരു ഗതി വരൂന്ന് വിചാരിച്ചതേ ഇല്ല. ദിലീപ് : അതങ്ങനാ വിചാരിയ്്ക്കാത്തതു നടക്കും. ബിഷപ് : കാര്യങ്ങളൊക്കെ അങ്ങ് സ്മൂത്തായി പോവാര്‍ന്നു. ആ ' കുറുവിലങ്ങാട് ' വന്നെപ്പിന്നെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. ദിലീപ് : വെറുതെ അല്ല, പേരു തന്നെ നോക്കിയെ... കുറു-വിലങ്ങാട്..വിലങ്ങങ്ങട് വീണില്ലേ? ബിഷപ് : ശരിയാണല്ലോടാ ഹൂവെ, അതങ്ങ് അറം പറ്റി പോയല്ലോ? ദിലീപ് : പിന്നല്ലാതെ, എന്റെ ചേട്ടാ നമ്മള് ചെയ്യണ കാര്യങ്ങള്‍ നമ്മള്ക്ക് തന്നെ പണി തരല്ലെ, പിന്നെന്താ ചെയ്യാ.. ബിഷപ് : ഹെയ്്, മോനെ നിനക്കും അങ്ങനെ പറ്റിയോ? ദിലീപ് : സംശയമുണ്ടോ, ' സൂത്രധാരന്‍ ', ' വെല്‍കം ടു സെന്‍ട്രല്‍ ജെയ്‌ല് ' എല്ലാം അ

കോരനും ശങ്കരനും......

Image
കോരനും ശങ്കരനും ഒരുമിച്ചു പഠിച്ചവരാണ്. ഏതാണ്ട് ഒരേ പോലത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന അവര്‍ ഒറ്റ സുഹൃത്തുകളുമായിരുന്നു. എന്നാല്‍ കാലക്രമേണ അവര്‍ രണ്ട് വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളിലേയ്ക്ക് എത്തപ്പെട്ടു. നമ്മുടെ 'കുമാരപിളള സാര്‍' പറഞ്ഞ പോലെ അവര്‍ തമ്മിലുളള അന്തര്‍ധാര ശക്തമായിരുന്നില്ല എന്നര്‍ത്ഥം. കോരന്റെ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അയാള്‍ തനിയ്ക്കു പാരമ്പര്യമായി കിട്ടിയ പലചരക്കു കട നടത്തിപ്പോന്നു. തന്റെ കച്ചവടത്തെ ചുറ്റിപ്പറ്റി അയാള്‍ കുടുംബം പുലര്‍ത്തി. എന്നാല്‍ ശങ്കരന്റെ ജീവിതം സംഭവബഹുലമായിരുന്നു. ചെത്തു തൊഴിലാളിയായിരുന്ന അയാള്‍ പതിയെ രാഷ്ട്രീയത്തിലിറങ്ങി ആ മേഖലയില്‍ പച്ചപിടിച്ചു. പാര്‍ട്ടി ശങ്കരന് ഒരു പ്രശ്‌നമല്ലായിരുന്നു. ഇടതും വലതും നടുക്കുമെല്ലാം അയാള്‍ പ്രവര്‍ത്തിച്ചു. 'പഞ്ചവത്സര ഭരണപദ്ധതി' നില നില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ അയാള്‍ ഒരോ അഞ്ചു വര്‍ഷത്തിലും തന്റെ പാര്‍ട്ടി പുതുക്കിക്കൊണ്ടിരുന്നു. പാര്‍ട്ടിയേതായാലും ഭരണം കിട്ടിയാ മതി എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. ഇങ്ങനെയൊക്കെയാണെങ്കിലും ത