Posts

Showing posts from January, 2019

മോഹന്‍ലാലോ അതോ ഫഹദ് ഫാസിലോ....?

Image
ഈയിടെയായി, പ്രത്യേകിച്ച് "ഞാന്‍ പ്രകാശന്‍" എന്ന സിനിമ ഈറങ്ങിയപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു സംവാദമാണ് മോഹന്‍ലാലാണോ അതോ ഫഹദ് ഫാസിലാണോ മികച്ച നടന്‍ എന്നത്. സത്യത്തില്‍ ഈ ഒരു താരതമ്യത്തിന് എന്തര്‍ത്ഥമാണുളളത്? ഒരു വ്യക്തിയും മറ്റൊരു വ്യക്തിയ്ക്ക് പകരമാവുന്നില്ല എന്നതാണ് സത്യം. അഭിനയത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. കാരണം, താരതമ്യപ്പെടുത്താന്‍ "അഭിനയശേഷി" ഒരു അളക്കാന്‍ പറ്റുന്ന കാര്യമല്ല. ഒരു നടന്റെ പ്രകടനത്തിന്റെ മികവ് എപ്പോഴും മാറിക്കൊണ്ടിരിയ്ക്കും. ചെയ്യുന്ന കഥാപാത്രം, ചെയ്യിപ്പിയ്ക്കുന്ന സംവിധായകന്റെ കഴിവ്, തിരക്കഥയുടെ മികവ്, നടന്റെ മാനസികാവസ്ഥ ഇതെല്ലാം ഒരാളുടെ പ്രകടനത്തിനെ ബാധിച്ചുകൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഇന്ന് മോശമായി അഭിനയിയ്ക്കുന്ന നടന്‍ നാളെ നന്നായി അഭിനയിച്ചു എന്നു വരാം. അല്ലെങ്കില്‍ പിന്നെ എല്ലാവര്‍ഷവും ഒരേ വ്യക്തിയ്ക്ക് മികച്ച നടനുളള അവാര്‍ഡ് കൊടുത്താല്‍ മതിയല്ലോ? ഏഷ്യാനെറ്റ് അവാര്‍ഡ്‌സിലൊഴിച്ച് അഭിനമികവിന് പുരസ്‌കാരം കൊടുക്കുന്ന ഒരു അവാര്‍ഡ് ചടങ്ങിലും തന്നെ അങ്ങനെ സംഭിവിയ്ക്കുന്നില്ല എന്നതുകൊണ്ടുതന്നെ അത് സത്യമാണെന്ന് നമുക

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

Image
ഈ ഒടിയന്‍ കോലാഹലങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസവും അതിനുമുന്‍പും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞ ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ മനസ്സില്‍ ഉണ്ടായ ഒരു ചോദ്യമാണിത്. സത്യസന്ദമായി ആലോചിച്ചപ്പോള്‍ അല്ല എന്നു തന്നെയാണ് ഉത്തരം കിട്ടിയത്. ഒരു പരസ്യചിത്രം എന്നു പറയുന്നത് ഒരു പ്രോഡക്ട് വില്‍ക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്നതാണ്. അതുകൊണ്ടു തന്നെ അതിന് ചില നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട്. അത് ആരെ ഉദ്ദേശിച്ചാണോ മാര്‍ക്കറ്റില്‍ ഇറക്കുന്നത് അതു അവരെകൊണ്ട് വാങ്ങിപ്പിയ്്ക്കുക എന്നതാണ് ഏതൊരു പരസ്യ സംവിധായകന്റേയും ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാല്‍ കച്ചവടം കൂട്ടുക എന്നതില്‍ കവിഞ്ഞ്, കലാപരമായ ഒരു പ്രതിബദ്ധതയും പരസ്യ ചിത്രങ്ങള്‍ക്കില്ല. എന്നാല്‍, ഒരു സിനിമ അങ്ങനെയല്ല. ആത്യന്തികമായി അതൊരു കലാ സൃഷ്ടിയാണ്. ഒരു കലാ സൃഷ്ടിയുടെ ലക്ഷ്യം എന്നു പറയുന്നത് അത് കാണുന്ന ആളെ രസിപ്പിച്ച് അയാള്‍ക്ക് നല്ലൊരു അനുഭവം പ്രദാനം ചെയ്യുക എന്നതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ ഇന്ന് ഒരു വ്യവസായം കൂടിയാണ് എന്ന കാര്യം വിസ്മരിയ്ക്കുന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തികമായ നേട്ടം പ്രധാനവുമാണ്. പക്ഷേ അത് നേടിയെടുക്കേണ്ടത് നല്ലൊരു സൃഷ്ടി പ്രേക