Posts

Showing posts from August, 2018

പാഠം 1 : പ്രളയം

Image
കനത്ത മഴ സൃഷ്ടിച്ച പ്രളയത്തിന് ശേഷം ഇപ്പോള്‍ മറ്റൊരു പ്രളയം നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് കേരളം. വിവാദങ്ങളുടെ പ്രളയം. കുത്തൊഴുക്കില്‍പ്പെട്ട പൊങ്ങുതടി പോലെ സത്യം വിവാദങ്ങളുടെ കലങ്ങിമറിച്ചിലില്‍ നിലവിട്ട് ഒറ്റപ്പെട്ടു പോയിരിയ്ക്കുന്നു. വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ നിന്ന് കാര്യം മനസ്സിലാക്കുക എന്നതാണ് സത്യം അറിയാനുളള ഏക വഴി. ഇന്ത്യയുടെ മെട്രോമാനെ നമുക്കെല്ലാം അറിയാം. കര്‍മ്മശേഷികൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും സ്വന്തം പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ആധുനിക ഇന്ത്യയുടെ ശില്പിയായി അദ്ദേഹത്തെ അവരോധിച്ചാല്‍ അതില്‍ ഒട്ടും തെറ്റുപറയാന്‍ സാധിയ്ക്കില്ല. അതുകൊണ്ട് തന്നെ ഇ. ശ്രീധരന്റെ വാക്കുകളെ നമുക്ക് പൂര്‍ണമായി വിശ്വസിയ്ക്കാം. വളരെ ലളിതമായി അദ്ദേഹം പ്രളയത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്നു. അവ ഇവയാണ്: 1. കാലാവസ്ഥ പ്രവചനത്തില്‍ സംഭവിച്ച ഗുരുതരമായ പാളിച്ച. 2. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ വീഴ്ച. 3. തെറ്റായ സ്ഥലങ്ങളില്‍ വിവേചന ബുദ്ധിയില്ലാതെ വീടുകള്‍ കെട്ടിപ്പൊക്കിയത്. 4. അനധികൃത കയ്യേറ്റങ്ങള്‍ (കാടും, പുഴയും, കുന്നും). 5. വന നശീകരണം

ഒരു ദുരന്തകഥ...

Image
മഴക്കെടുതിയറിഞ്ഞ് പാതാളത്തില്‍ നിന്ന് ഇത്തിരി നേരത്തെ എത്തിയതായിരുന്നു മാവേലി. അപ്പോഴാണ് കവലയില്‍ വലിയൊരു ബഹളം കേട്ടത്. അവിടെ ചില പാര്‍ട്ടിക്കാര്‍ തമ്മില്‍ ചേരി തിരിഞ്ഞ് വഴക്കാണ്. കാര്യം അറിയാനായിട്ട് മൂപ്പര് ഇത്തിരി നേരം അവിടെ നിന്നു. ശേഷം സംഭാഷണമാണ്. പാര്‍ട്ടി 1 : കേരളത്തിലെ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയാക്കാന്‍ ഞങ്ങടെ പാര്‍ട്ടിക്കാര്‍ക്ക് കഴിഞ്ഞു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍... പാര്‍ട്ടി 2 : അതിത്തിരി പുളിയ്ക്കും നിങ്ങളൊരു കോപ്പും ചെയ്തിട്ടില്ല. ഞങ്ങടെ പിള്ളേരില്ലേല്‍ കാണായിരുന്നു. ഞങ്ങടെ പുലിക്കുട്ടികള്‍ക്ക് അഭിവാദ്യങ്ങള്‍.. പാര്‍ട്ടി 1 : എടോ, ഇത് ഞങ്ങള്‍ ഭരിയ്ക്കുമ്പോ വന്ന ദുരന്താ.. അതുകൊണ്ട് ഇത് ഞങ്ങടെ ദുരന്താ... പാര്‍ട്ടി 2 : ഹോ, നിങ്ങളു ഭരിയ്ക്കുന്നതേ ഒരു ദുരന്താ...അതില്‍കൂടുതല്‍ എന്ത് ദുരന്തം വരാനാ. സഹോദരാ, കേന്ദ്രത്തില്‍ ഞങ്ങളാ...കേന്ദ്രം അറിയാതെ ഇവിടെ ഒന്നും നടക്കില്ല. അതുകൊണ്ട് ഇത് ഞങ്ങടെ ദുരന്താ... പാര്‍ട്ടി 1 : അതു ഞങ്ങളും സമ്മതിയ്ക്കാം നിങ്ങടെ പാര്‍ട്ടി ഒരു ഒന്നാന്തരം ദുരന്തം തന്നെയാണ്. (അതിനിടയ്ക്ക് കേരളത്തിലെ പ്രതിപ

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി....

Image
ഒരിയ്ക്കല്‍ ഒരു ഇസ്ലാം മതപ്രഭാഷകന്റെ പ്രസംഗത്തില്‍ നിന്ന് കൗതുകരമായ ചില കാര്യങ്ങള്‍ കേള്‍ക്കാനിടയായി. അദ്ദേഹമാരാണെന്നോ, പ്രസ്തുത വേദിയേതാണെന്നോ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പ്രവാസത്തേക്കുറിച്ച് വളരെ ഹാസ്യാത്മകമായും അതൊടൊപ്പം ചിന്തോദ്ദീപകമായും അദ്ദേഹം സംസാരിയ്ക്കുകയുണ്ടായി. ആ ആശയം ഇവിടെ പങ്കുവെയ്ക്കുവാന്‍ ആഗ്രഹിയ്ക്കുകയാണ്. കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍, ഒരു സാധാരണക്കാരന്  അവന്റെ സാമ്പത്തിക ഭദ്രതയും അച്ചടക്കവുമൊക്കെ കൈവരിയ്ക്കാനാവുക പ്രവാസ ജീവിതം ആരംഭിയ്ക്കുന്നതിലൂടെയാണ്. പ്രവാസം ഒരു അവസാന വാക്കല്ലെങ്കിലും അത് ഒരു വലിയ വിഭാഗം ആളുക്കള്‍ക്ക് ജീവിതത്തിന്റെ അത്താണിയായി മാറുന്നുണ്ട്. രാഷ്ട്രീയപരമായും അല്ലാതെയുമുളള പല അനിശ്ചിതാവസ്ഥകള്‍ നിലനിന്നിട്ടും കേരളം ഒരു ദരിദ്ര സംസ്ഥാനമായി മാറാതിരുന്നിട്ടുണ്ടെങ്കില്‍, അതില്‍ സുപ്രധാന പങ്കു വഹിച്ചത് പ്രവാസികള്‍ തന്നെയാണ്. ഒട്ടും സംശയമില്ലാതെ അത് പറയാന്‍ സാധിയ്ക്കും. ഒരു ഭാഗത്ത് കര്‍ഷകരും കൂലിപ്പണിക്കാരും, മറു ഭാഗത്ത് ബാങ്ക് ബാലന്‍സിനുമാത്രം പ്രാധാന്യം നല്‍കുന്ന, ചിലവഴിയ്ക്കാന്‍ മടിയ്ക്കുന്ന ഉദ്യോഗസ്ഥ വൃന്ദം ( ഉദ്യോഗസ്ഥരെ പൊതുവെയല്ല ഇവി

സ്വദേശികള്‍ വിദേശികളാകുമ്പോള്‍...

Image
" സംസ്ഥാനത്തിന്റെ ഒരു വലിയ ശതമാനം ഭാഗത്ത് മാതൃഭാഷ സംസാരിയ്ക്കാനോ, സ്വന്തം വസ്ത്രധാരണ രീതി പിന്‍തുടരാനോ അസമുക്കാര്‍ക്ക് സാധിയ്ക്കുന്നില്ല. സ്വന്തം നാട്ടില്‍ വിദേശികളായി മാറുന്ന ഗതികേടിലാണവര്‍. രാജ്യത്തെ മറ്റു സംസ്ഥാനക്കാര്‍ക്കില്ലാത്ത ഈ ദുരവസ്ഥ എന്തിന് ആസാമുകാര്‍ അനുഭവിയ്ക്കണം..." റിപ്പബ്ലിക് ചാനലിലെ ഡിബേറ്റില്‍, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെ തുറന്നടിയ്ക്കുകയാണ് അസമുകാരന്‍ കൂടിയായ അര്‍ണാബ് ഗോസാമി. വിദേശ നുഴഞ്ഞു കയറ്റത്തിലെ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഡിബേറ്റിലെ ചില പ്രസക്ത ഭാഗങ്ങള്‍...