Posts

Showing posts from May, 2015

അതിഥി - അവിചാരിതമെന്നോണം നമ്മെ തേടിയെത്തുന്ന സന്ദര്‍ശകന്‍

    ഭാരതീയ സങ്കല്പപ്രകാരം, അതിഥികളെന്നാല്‍ തിഥിയില്ലാതെ കടന്നുവരുന്നവര്‍ എന്നാണു അര്‍ത്ഥം. അതായത് മുന്‍കൂട്ടി നിശ്ചയിച്ചല്ലാതെ വന്നു ചേരുന്നവര്‍. അത്തരത്തിലുള്ള ഒരു സങ്കല്പപത്തിലാണ് ഞാന്‍ ഈ ബ്ലോഗ് വിഭാവന ചെയ്തിരിക്കുന്നത്.     ആരാണു ഇവിടെ അതിഥികള്‍ എന്ന ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്.വ്യക്തികള്‍ക്കല്ല നേരേ മറിച്ചു ആശയങ്ങള്‍ക്കാണ് ഇവിടെ  ആതിഥേയത്വം നല്‍കുന്നത്. അതിഥി സങ്കല്പത്തോട് തികച്ചും നീതി പുലര്‍ത്തുന്നവ തന്നെയാണ് ആശയങ്ങള്‍. അവ ഏതോ ഒരു നിമിഷത്തില്‍ നമ്മുടെ മനസ്സിലേക്കു വിരുന്നുകാരായി വന്നെത്തുന്നു.അതും തികച്ചും അപ്രതീക്ഷിതമായി.ഓരോ അതിഥിയും ഒരു അനുഭവം നമുക്കു പ്രദാനംചെയ്യുന്നു. അവ ചിലതു നമ്മോടു സംവദിക്കുന്നു.തന്‍റെ ആഗമനോ‌ദേശം നിര്‍വഹിച്ചശേഷം മടങ്ങുന്നു.ആതിഥേയന്‍ അടുത്ത അതിഥിക്കുള്ള  കാത്തിരിപ്പിലാവുന്നു.ഇത്തരത്തില്‍ മനസ്സിലേക്ക് അതിഥിയായി എത്തുന്ന ഓരോ ആശയങ്ങള്‍ക്കും ഞാന്‍ നല്‍കാന്‍ ഉദേശിക്കുന്ന പരിഗണനയാണ് ഈ ബ്ലോഗ്.              ഒരു ചിന്തയുടെ ചുവടു പിടിച്ചു ഒരു മറുചിന്ത ഉണ്ടാകുമ്പോള്‍ അത് പുതിയ വാതായനങ്ങള്‍ തുറക്കുന്നു. അത് കൊണ്ടുതന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ തികച്ചും അനിവാര്യമാ