Posts

Showing posts from September, 2016

വിതച്ചതു കൊയ്യുമ്പോള്‍......

Image
ഭൂരിപക്ഷം  വിശ്വസിക്കുന്നത് എപ്പോഴും  സത്യമാവണമെന്നില്ല. പെട്ടന്നൊരു ദിവസം ഉണ്ടാവുന്ന വിവാദങ്ങളിലും കൊലാഹലങ്ങളിലും വികാരഭരിതരായി പലരും സത്യത്തെ തിരിച്ചറിയുന്നില്ല. ശരിയാണ് തെരുവുനായകള്‍ ആളുകളെ കടിക്കുന്നുണ്ട്...കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ക്രുരമായി ആക്രമിക്കപ്പെടുന്നു. ഈ ഭുലോകത്ത് മനുഷ്യനൊഴിച്ച് മറ്റൊരു ജീവജാലങ്ങളും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നില്ല. ഒരു സര്‍പ്പം അതിന്‍റെ ജീവരക്ഷക്കായി ഒരു മനുഷ്യനെ ആക്രമിക്കുന്നു. ഒരു സിംഹം ഇരപിടിക്കാന്‍ ഒരു മാനിനെ കൊല്ലുന്നു. കാട്ടാനക്കൂട്ടം തങ്ങളുടെ ആവാസ വ്യവസ്ഥ തകരുമ്പോള്‍ നാട്ടിലേക്കിറങ്ങുന്നു ( കാടു കയ്യേറുന്നതും നശിപ്പിക്കുന്നതും നമ്മള്‍ മനുഷ്യരാണെന്ന് ഓര്‍ക്കണം). തന്‍റെ മുന്നില്‍ കൈകൂപി നിന്നു അപേഷിച്ച മനുഷ്യനെ വിശപ്പു മാറിയതിനാല്‍ ആക്രമിക്കാതെ നിന്ന കടുവയേയും, കല്ലെറിഞ്ഞു കടുവയെ പ്രകോപിതനാക്കി, ആ മനുഷ്യന്‍റെ മരണത്തിനു കാരണമായ മനുഷ്യരേയും ഈ അവസരത്തില്‍ ഓര്‍ത്തു പോകുകയാണ്.പ്രത്യക്ഷത്തില്‍ ഇവയില്‍ എല്ലാം ക്രുരത ദ്രിശ്യമാകുമെങ്കിലും അവയിലെല്ലാം ന്യായീകരിക്കാവുന്ന ഒരു കാരണമുണ്ട്. എല്ലാം നിലനില്പിന്‍റെ ഭാകമ