കലിയുഗവരദാ കാനനവാസാ....നീ തന്നെ തുണ








മീന്‍വയില്‍ ഒരു ഫോണ്‍ സംഭാഷണം.


അയ്യപ്പന്‍ : ഡാ കൃഷ്ണാ, ഞാനാഡാ,               അയ്യപ്പനാഡാ....ചെറുതായിട്ട് പണി പാളീന്നാ തോന്നണെ


ഗുരുവായൂരപ്പന്‍ : ഞാന്‍ അറിഞ്ഞഡാ...


അയ്യപ്പന്‍ : ഹും. അവന്മാര് എന്നെ പൂട്ടാനാ നോക്കണേ, കൂടെ നിന്ന് കാശു പറ്റണവന്മാരും എന്നെ ഒറ്റിക്കൊടുത്തു.


ഗുരുവായൂരപ്പന്‍ അല്ലേലും എല്ലാ കാര്യത്തിലും അവന്മാര്‍ക്ക് ഇരട്ടത്താപ്പാണ്.


അയ്യപ്പന്‍ പിന്നെ, ഇതൊന്നും നശിച്ചാ, നമ്മളെപ്പോലുളളവര്‍ക്ക് ഒന്നും വരാനില്ല...പാവപ്പെട്ട വിശ്വാസികള്‍ക്ക് പോയി. അവര്‍ക്ക് വേണ്ടിയാണല്ലോ നമ്മളീ ആചാരങ്ങളൊക്കെ ഉണ്ടാക്കിയത്...ബുദ്ധിയുണ്ടെങ്കില്‍ അവര് പ്രതികരിയ്ക്കട്ടെ.

ഗുരുവായൂരപ്പന്‍ : അതെ, സ്വന്തം സംസ്‌കാരത്തില്‍ തൊട്ടപ്പോള്‍ തമിഴര് പ്രതികരിച്ചത് ഇവര് ഓര്‍ക്കട്ടെ.


അയ്യപ്പന്‍ : പക്ഷേ ഒരു കാര്യോണ്ട്, ഇതിന്റെ പിന്നില് വിശ്വാസികളായ സ്ത്രീകളല്ല മറിച്ച് മഹത്തായ ഈ സംസ്‌കാരത്തിന്റ പ്രധാന ശകതി സ്രോതസ്സുകള്‍ തകര്‍ക്കാ എന്ന ചിലരുടെ ഗൂഢ ലക്ഷ്യാണ്. പ്രബുദ്ധ കേരളം അത് മനസ്സിലാക്കട്ടെ...


ഗുരുവായൂരപ്പന്‍ : എല്ലാം സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമാണെന്നെ...


അയ്യപ്പന്‍ പിന്നല്ലാതെ...ഡാ, പിന്നെ അടുത്തത് നീയാണ്...ഒന്നു സൂക്ഷിച്ചോ... നമ്മള് രണ്ടു പേരും ആണല്ലാ ഹിന്ദുക്കളുടെ പ്രധാന രണ്ട് ക്ഷേത്രങ്ങള്‍!


ഗുരുവായൂരപ്പന്‍ : ഹും അറിയാം...ഞാനും നോക്കി ഇരിയ്ക്കാണ്.


അയ്യപ്പന്‍ : ഡാ, എന്തായാലും നീ ആ പത്മനാഭനെക്കൂടി ഒന്നു വിവരമറിയിച്ചേയ്ക്ക്്...അവന്റെ നിധിയിലാണ് അവന്മാരുടെ നോട്ടം.


ഗുരുവായൂരപ്പന്‍ : അതു ഞാനേറ്റു..അതല്ലെങ്കിലും കാശുളള ക്ഷേത്രങ്ങള്‍ ആദ്യം തകര്‍ക്കാനാണല്ലോ ഈ കുത്തിത്തിരിപ്പൊക്കെ. പിന്നെ നമ്മടെ ആറ്റുകാലും ചോറ്റാനിക്കരേം കൂടി അറിയിച്ചേയ്ക്കാം...ദേവിമാരെ അവര് കോര്‍ഡിനേറ്റ് ചെയ്‌തോളും.


അയ്യപ്പന്‍ : ഒകെ ഡാ കൃഷ്ണാ. കാര്യം ഇങ്ങനെയൊക്കയാണേലും ഈ സംസ്‌കാരമൊന്നും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. അതു വേറെ കാര്യം. പിന്നെ എന്താന്നു വെച്ചാ ഭാരതം മുന്നോട്ടു വെച്ച മഹത്തായ ആശങ്ങള്‍ തത്കാലികമായിട്ടാണെങ്കിലും ഒന്നു മറയ്ക്കപ്പെടുമല്ലോ എന്നൊരു വിഷമം മാത്രം.


ഗുരുവായൂരപ്പന്‍ : കാര്യങ്ങളൊക്കെ റെഡിയാവഡാ, നീ ഉഷാറായിട്ടിരിയ്ക്ക്.


അയ്യപ്പന്‍ : അപ്പോ ശരി കൃഷ്ണാ നിന്റെ കാര്യങ്ങളൊക്കെ നടക്കട്ടെ, ഞാനെന്തായാലും കുറച്ചു ദിവസൊന്ന് മാറി നില്‍ക്കാണ്. എല്ലാം ഒന്നു കലങ്ങിത്തെളിഞ്ഞിട്ടുവരാം.


ഗുരുവായൂരപ്പന്‍ : ഒകെ ഡാ, അപ്പോ ഹാപ്പി വെക്കേഷന്‍.

അയ്യപ്പന്‍ : താങ്ക് യു കൃഷ്ണാ

Comments

Popular posts from this blog

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി....