ദൈവത്തിന്റെ കൈയൊപ്പുകള്‍


ദിലീപ് : എടാ ജാങ്കോ നീയും പെട്ടു അല്ലെ?
ബിഷപ് : ജാങ്കോ അല്ല, ഫ്രാങ്കോ...!
ദിലീപ് : ഓ, ഇനി ഇപ്പോ എന്തായിട്ടെന്താ? എല്ലാം പോയില്ലെ? എന്നാലും ചേട്ടാ നമ്മള്‍ തമ്മില്‍ നല്ല സാമ്യണ്ട് അല്ലെ?
ബിഷപ് : ആ ശരിയാടാ ഹൂവെ. നിന്റെ കാര്യങ്ങളൊക്കെ അങ്ങ് ജലന്തറില്‍ ഇരിയ്ക്കുമ്പോ കണ്ടാര്‍ന്നു. അന്ന് സ്ത്രീകള്‍ക്കു വേണ്ടി ഒരു പ്രത്യേക പ്രാര്‍ത്ഥനയും ഞാന്‍ കൈകൊണ്ടതാ. പക്ഷേ,എനിയ്ക്കും ഇങ്ങനെ ഒരു ഗതി വരൂന്ന് വിചാരിച്ചതേ ഇല്ല.
ദിലീപ് : അതങ്ങനാ വിചാരിയ്്ക്കാത്തതു നടക്കും.
ബിഷപ് : കാര്യങ്ങളൊക്കെ അങ്ങ് സ്മൂത്തായി പോവാര്‍ന്നു. ആ ' കുറുവിലങ്ങാട് ' വന്നെപ്പിന്നെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്.
ദിലീപ് : വെറുതെ അല്ല, പേരു തന്നെ നോക്കിയെ... കുറു-വിലങ്ങാട്..വിലങ്ങങ്ങട് വീണില്ലേ?
ബിഷപ് : ശരിയാണല്ലോടാ ഹൂവെ, അതങ്ങ് അറം പറ്റി പോയല്ലോ?
ദിലീപ് : പിന്നല്ലാതെ, എന്റെ ചേട്ടാ നമ്മള് ചെയ്യണ കാര്യങ്ങള്‍ നമ്മള്ക്ക് തന്നെ പണി തരല്ലെ, പിന്നെന്താ ചെയ്യാ..
ബിഷപ് : ഹെയ്്, മോനെ നിനക്കും അങ്ങനെ പറ്റിയോ?
ദിലീപ് : സംശയമുണ്ടോ, ' സൂത്രധാരന്‍ ', ' വെല്‍കം ടു സെന്‍ട്രല്‍ ജെയ്‌ല് ' എല്ലാം അറം പറ്റിയില്ലേ?
ബിഷപ് : ആ ശരിയാ, എന്നാലും ഇതെന്നാ ഒരു പരീക്ഷണാ എന്റെ കര്‍ത്താവെ? എടാ എന്നതാടാ നമ്മക്കിങ്ങനെ വരാന്‍, പണമുണ്ടാര്‍്ന്നു,
അധികാരമുണ്ടായിരുന്നു, സ്വാധീനമുണ്ടായിരുന്നു. എന്നിട്ടും എല്ലാം തകര്‍ന്നു തരിപ്പണമായില്ലേ?
ദിലീപ് : അതിനൊരു കാരണണ്ടാര്‍ന്നു എന്റെ ഫ്രാങ്കോ ചേട്ടാ.
ബിഷപ് : അതെന്നാ...?
ദിലീപ് : നമ്മടെ കൂടെ സത്യം ഉണ്ടാര്‍ന്നില്ല....അതുകൊണ്ട് തന്നെ ദൈവം അവരുടെ കൂടെ ആയിപ്പോയി. അതാപറ്റിയത്.
ബിഷപ് : ഹും ശരിയാ.... അതാരാഡാ ആ വരുന്നേ? തടിച്ചു വീര്‍ത്ത്..
ദിലീപ് : അതറിയത്തില്ലേ, അതാ നമ്മടെ തോമസ് ചാണ്ടി, ഇതുപോലെ പണി കിട്ടി മന്ത്രി സ്ഥാനം പോയ ആളാ..വലിയ പുള്ളി ആര്‍ന്നു..
ദൈവം മടക്കി ചുരുട്ടി മുക്കിലിട്ടു.
തോമസ് ചാണ്ടി : ഫ്രാങ്കോ ചേട്ടോ, കാര്യങ്ങളോക്കെ മനസ്സിലായില്ലേ? കാലം അത്ര നല്ലതല്ല...വല്ലാണ്ടെ കളിച്ചാ പണികിട്ടും.
(ഇതും പറഞ്ഞ് ചാണ്ടി വേഗത്തില്‍ പോകാനൊരുങ്ങി. അപ്പോള്‍ ദിലീപ് കാര്യം തിരക്കി. അതിനു മറുപടിയെന്നോണം ചാണ്ടി ഇങ്ങനെ പറഞ്ഞു.)
തോമസ് ചാണ്ടി : ഞാന്‍ നമ്മടെ പോലത്തെ ആള്‍ക്കാരെ ഒക്കെ കാണാന്‍ പോവാ.. എല്ലാരോടും കാര്യം പറഞ്ഞ് മനസ്സിലാക്കാണം..
അടങ്ങി ഒതുങ്ങി ജീവിച്ചില്ലെങ്കില്‍ പണി കിട്ടൂന്ന്്....
(ശേഷം ദിലീപ് അമ്മയിലെ ഭാരവാഹികള്‍ ആരെങ്കിലും കാണുന്നുണ്ടോ എന്നു നോക്കി പതുങ്ങി പതുങ്ങി പോയി. ബിഷപ് ഫ്രാങ്കോയെ പോലീസുകാര്‍ അടുത്ത സ്വീകരണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടു പോയി. വഴിയില്‍ ആളുകള്‍കള്‍ കൂക്കി വിളിയ്ക്കുന്നുണ്ടായിരുന്നു.വഴിലെ ഒരു ആളൊഴിഞ്ഞ പള്ളിയില്‍ നിന്നും കര്‍ത്താവിന്റെ ഒരു പ്രതിരൂപം തന്നെ നോക്കി ചിരിയ്ക്കുന്നതായി അയാള്‍ക്കു തോന്നി.

Comments

Popular posts from this blog

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി....