പാഠം 1 : പ്രളയം



കനത്ത മഴ സൃഷ്ടിച്ച പ്രളയത്തിന് ശേഷം ഇപ്പോള്‍ മറ്റൊരു പ്രളയം നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് കേരളം. വിവാദങ്ങളുടെ പ്രളയം.

കുത്തൊഴുക്കില്‍പ്പെട്ട പൊങ്ങുതടി പോലെ സത്യം വിവാദങ്ങളുടെ കലങ്ങിമറിച്ചിലില്‍ നിലവിട്ട് ഒറ്റപ്പെട്ടു പോയിരിയ്ക്കുന്നു.

വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ നിന്ന് കാര്യം മനസ്സിലാക്കുക എന്നതാണ് സത്യം അറിയാനുളള ഏക വഴി.

ഇന്ത്യയുടെ മെട്രോമാനെ നമുക്കെല്ലാം അറിയാം. കര്‍മ്മശേഷികൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും സ്വന്തം പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ആധുനിക ഇന്ത്യയുടെ ശില്പിയായി അദ്ദേഹത്തെ അവരോധിച്ചാല്‍ അതില്‍ ഒട്ടും തെറ്റുപറയാന്‍ സാധിയ്ക്കില്ല. അതുകൊണ്ട് തന്നെ ഇ. ശ്രീധരന്റെ വാക്കുകളെ നമുക്ക് പൂര്‍ണമായി വിശ്വസിയ്ക്കാം.

വളരെ ലളിതമായി അദ്ദേഹം പ്രളയത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്നു. അവ ഇവയാണ്:

1. കാലാവസ്ഥ പ്രവചനത്തില്‍ സംഭവിച്ച ഗുരുതരമായ പാളിച്ച.
2. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ വീഴ്ച.
3. തെറ്റായ സ്ഥലങ്ങളില്‍ വിവേചന ബുദ്ധിയില്ലാതെ വീടുകള്‍ കെട്ടിപ്പൊക്കിയത്.
4. അനധികൃത കയ്യേറ്റങ്ങള്‍ (കാടും, പുഴയും, കുന്നും).
5. വന നശീകരണം.
6. മറ്റു പ്രകൃതി ചൂഷണങ്ങള്‍.

ഇനി ഒരു കാര്യം കൂടി. വെറുതെ അവലോകനം ചെയ്യുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. നവകേരള നിര്‍മ്മാണത്തില്‍ നേതൃത്വം നല്‍കാനും അദ്ദേഹം സന്നദ്ധനാണ്. (ഗവണ്‍മെന്റ് സമ്മതിയ്ക്കുകയാണെങ്കില്‍...)

അതിജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന നമുക്ക് ഇതില്‍പരം സന്തോഷിയ്ക്കാന്‍ മറ്റെന്തുവേണം?

ഈയൊരു അവസരം ജനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് ഉത്തരവാദിത്വപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതില്‍ രാഷ്ട്രീയം കാണരുത്. ജനനന്മയാണ് ഇവിടെ പ്രാധാനം.

ഒരു പക്ഷെ പ്രളയത്തെ അതിജീവിയ്ക്കാന്‍ മാത്രമല്ല...നാമിതുവരെ കാണാത്ത രീതിയില്‍ ശക്തമായ ഒരു കേരളം കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് കഴിയും.

അത്തരത്തില്‍ ഒരു നിര്‍ണായക തീരുമാനം എടുക്കാന്‍ ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുളള സര്‍ക്കാരിനു സാധിയ്ക്കട്ടെ എന്നും മാത്രം ഇത്തരുണത്തില്‍ പ്രാര്‍ത്ഥിയ്ക്കുന്നു.




Comments

Popular posts from this blog

ഒരു പരസ്യ ചിത്രവും സിനിമയും ഒരുപോലെയാണോ...???

മോഹന്‍ലാലോ അതോ ഫഹദ് ഫാസിലോ....?

ദൈവത്തിന്റെ കൈയൊപ്പുകള്‍