Posts

കെട്ടും കെട്ടി ശബരിമലയ്ക്ക്...

Image
അയ്യപ്പനെ വിശ്വസിയ്ക്കുന്ന സ്ത്രീകള്‍ക്കൊന്നും ആചാരം മുന്നോട്ട് വെയ്ക്കുന്ന പ്രായത്തിലല്ലാതെ പോകണമെന്നില്ല. ശബരിമലയില്‍ വിലക്കെന്ന് ഒരു സ്ത്രീയും പരാധിപ്പെടുന്നതോ പ്രതിഷേധിയ്ക്കുന്നതോ ഞാനിതുവരെ കണ്ടിട്ടില്ല. മണ്ഡലകാലങ്ങളില്‍ ഭക്തിയോടെ വ്രതമെടുക്കുന്ന അയ്യപ്പന്‍മാരേയും അവരെ സന്തോഷത്തോടെ യാത്രയയക്കാന്‍ കെട്ടുനിറ ചടങ്ങുകളില്‍ പങ്കെടുക്കുന്ന വീട്ടമ്മമരേയും മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ഈ പ്രശ്‌നം? ഇനി പ്രശ്‌നം അവിശ്വാസികള്‍ക്കാണെങ്കില്‍... അവര്‍ക്കിതിലെന്തു കാര്യം? അയ്യപ്പനെ വിശ്വാസമില്ലാത്തവര്‍ക്ക് അതിന്റെ ആചാരങ്ങളില്‍ ഇടപെടാന്‍ എന്ത് അധികാരം ആണുളളത്. അതുകൊണ്ട് തന്നെ അവിശ്വാസികളായ ആള്‍ക്കാരുടെ അഭിപ്രായങ്ങളെ പാടെ തളളിക്കളയേണ്ടത് അനിവാര്യമാണ്. പിന്നെ ഹിന്ദുമത്തിലെ അനാചാരങ്ങള്‍... അതിനെ കൂട്ടുപിടിച്ചാണല്ലോ പലരും ഈ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്. സതിയും, തൊട്ടുതീണ്ടിക്കൂടായ്മയും, ക്ഷേത്രപ്രവേശന വിലക്കുമെല്ലാം അനാചാരങ്ങള്‍ തന്നെയാണ്. നിര്‍ത്തലാക്കിയത് സ്വാഗതാര്‍ഹം തന്നെയാണ്. പക്ഷേ ഒരു കാര്യമുണ്ട്. അവിടെയെല്ലാം ബലിയാടുകള്‍ അതായത് ചൂഷണം അനുഭവിയ്ക്കുന്നവര...

കലിയുഗവരദാ കാനനവാസാ....നീ തന്നെ തുണ

Image
മീന്‍വയില്‍ ഒരു ഫോണ്‍ സംഭാഷണം. അയ്യപ്പന്‍ : ഡാ കൃഷ്ണാ, ഞാനാഡാ,               അയ്യപ്പനാഡാ....ചെറുതായിട്ട് പണി പാളീന്നാ തോന്നണെ ഗുരുവായൂരപ്പന്‍ : ഞാന്‍ അറിഞ്ഞഡാ... അയ്യപ്പന്‍ : ഹും. അവന്മാര് എന്നെ പൂട്ടാനാ നോക്കണേ, കൂടെ നിന്ന് കാശു പറ്റണവന്മാരും എന്നെ ഒറ്റിക്കൊടുത്തു. ഗുരുവായൂരപ്പന്‍ :  അല്ലേലും എല്ലാ കാര്യത്തിലും അവന്മാര്‍ക്ക് ഇരട്ടത്താപ്പാണ്. അയ്യപ്പന്‍ :  പിന്നെ, ഇതൊന്നും നശിച്ചാ, നമ്മളെപ്പോലുളളവര്‍ക്ക് ഒന്നും വരാനില്ല...പാവപ്പെട്ട വിശ്വാസികള്‍ക്ക് പോയി. അവര്‍ക്ക് വേണ്ടിയാണല്ലോ നമ്മളീ ആചാരങ്ങളൊക്കെ ഉണ്ടാക്കിയത്...ബുദ്ധിയുണ്ടെങ്കില്‍ അവര് പ്രതികരിയ്ക്കട്ടെ. ഗുരുവായൂരപ്പന്‍ : അതെ, സ്വന്തം സംസ്‌കാരത്തില്‍ തൊട്ടപ്പോള്‍ തമിഴര് പ്രതികരിച്ചത് ഇവര് ഓര്‍ക്കട്ടെ. അയ്യപ്പന്‍ : പക്ഷേ ഒരു കാര്യോണ്ട്, ഇതിന്റെ പിന്നില് വിശ്വാസികളായ സ്ത്രീകളല്ല മറിച്ച് മഹത്തായ ഈ സംസ്‌കാരത്തിന്റ പ്രധാന ശകതി സ്രോതസ്സുകള്‍ തകര്‍ക്കാ എന്ന ചിലരുടെ ഗൂഢ ലക്ഷ്യാണ്. പ്രബുദ്ധ കേരളം അത...

ദൈവത്തിന്റെ കൈയൊപ്പുകള്‍

Image
ദിലീപ് : എടാ ജാങ്കോ നീയും പെട്ടു അല്ലെ? ബിഷപ് : ജാങ്കോ അല്ല, ഫ്രാങ്കോ...! ദിലീപ് : ഓ, ഇനി ഇപ്പോ എന്തായിട്ടെന്താ? എല്ലാം പോയില്ലെ? എന്നാലും ചേട്ടാ നമ്മള്‍ തമ്മില്‍ നല്ല സാമ്യണ്ട് അല്ലെ? ബിഷപ് : ആ ശരിയാടാ ഹൂവെ. നിന്റെ കാര്യങ്ങളൊക്കെ അങ്ങ് ജലന്തറില്‍ ഇരിയ്ക്കുമ്പോ കണ്ടാര്‍ന്നു. അന്ന് സ്ത്രീകള്‍ക്കു വേണ്ടി ഒരു പ്രത്യേക പ്രാര്‍ത്ഥനയും ഞാന്‍ കൈകൊണ്ടതാ. പക്ഷേ,എനിയ്ക്കും ഇങ്ങനെ ഒരു ഗതി വരൂന്ന് വിചാരിച്ചതേ ഇല്ല. ദിലീപ് : അതങ്ങനാ വിചാരിയ്്ക്കാത്തതു നടക്കും. ബിഷപ് : കാര്യങ്ങളൊക്കെ അങ്ങ് സ്മൂത്തായി പോവാര്‍ന്നു. ആ ' കുറുവിലങ്ങാട് ' വന്നെപ്പിന്നെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. ദിലീപ് : വെറുതെ അല്ല, പേരു തന്നെ നോക്കിയെ... കുറു-വിലങ്ങാട്..വിലങ്ങങ്ങട് വീണില്ലേ? ബിഷപ് : ശരിയാണല്ലോടാ ഹൂവെ, അതങ്ങ് അറം പറ്റി പോയല്ലോ? ദിലീപ് : പിന്നല്ലാതെ, എന്റെ ചേട്ടാ നമ്മള് ചെയ്യണ കാര്യങ്ങള്‍ നമ്മള്ക്ക് തന്നെ പണി തരല്ലെ, പിന്നെന്താ ചെയ്യാ.. ബിഷപ് : ഹെയ്്, മോനെ നിനക്കും അങ്ങനെ പറ്റിയോ? ദിലീപ് : സംശയമുണ്ടോ, ' സൂത്രധാരന്‍ ', ' വെല്‍കം ടു സെന്‍ട്രല്‍ ജെയ്‌ല് ' എല്ലാം അ...

കോരനും ശങ്കരനും......

Image
കോരനും ശങ്കരനും ഒരുമിച്ചു പഠിച്ചവരാണ്. ഏതാണ്ട് ഒരേ പോലത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന അവര്‍ ഒറ്റ സുഹൃത്തുകളുമായിരുന്നു. എന്നാല്‍ കാലക്രമേണ അവര്‍ രണ്ട് വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളിലേയ്ക്ക് എത്തപ്പെട്ടു. നമ്മുടെ 'കുമാരപിളള സാര്‍' പറഞ്ഞ പോലെ അവര്‍ തമ്മിലുളള അന്തര്‍ധാര ശക്തമായിരുന്നില്ല എന്നര്‍ത്ഥം. കോരന്റെ ജീവിതത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അയാള്‍ തനിയ്ക്കു പാരമ്പര്യമായി കിട്ടിയ പലചരക്കു കട നടത്തിപ്പോന്നു. തന്റെ കച്ചവടത്തെ ചുറ്റിപ്പറ്റി അയാള്‍ കുടുംബം പുലര്‍ത്തി. എന്നാല്‍ ശങ്കരന്റെ ജീവിതം സംഭവബഹുലമായിരുന്നു. ചെത്തു തൊഴിലാളിയായിരുന്ന അയാള്‍ പതിയെ രാഷ്ട്രീയത്തിലിറങ്ങി ആ മേഖലയില്‍ പച്ചപിടിച്ചു. പാര്‍ട്ടി ശങ്കരന് ഒരു പ്രശ്‌നമല്ലായിരുന്നു. ഇടതും വലതും നടുക്കുമെല്ലാം അയാള്‍ പ്രവര്‍ത്തിച്ചു. 'പഞ്ചവത്സര ഭരണപദ്ധതി' നില നില്‍ക്കുന്ന സംസ്ഥാനമായതിനാല്‍ അയാള്‍ ഒരോ അഞ്ചു വര്‍ഷത്തിലും തന്റെ പാര്‍ട്ടി പുതുക്കിക്കൊണ്ടിരുന്നു. പാര്‍ട്ടിയേതായാലും ഭരണം കിട്ടിയാ മതി എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. ഇങ്ങനെയൊക്കെയാണെങ്കിലും ത...

പാഠം 1 : പ്രളയം

Image
കനത്ത മഴ സൃഷ്ടിച്ച പ്രളയത്തിന് ശേഷം ഇപ്പോള്‍ മറ്റൊരു പ്രളയം നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് കേരളം. വിവാദങ്ങളുടെ പ്രളയം. കുത്തൊഴുക്കില്‍പ്പെട്ട പൊങ്ങുതടി പോലെ സത്യം വിവാദങ്ങളുടെ കലങ്ങിമറിച്ചിലില്‍ നിലവിട്ട് ഒറ്റപ്പെട്ടു പോയിരിയ്ക്കുന്നു. വിശ്വാസയോഗ്യമായ സ്രോതസ്സുകളില്‍ നിന്ന് കാര്യം മനസ്സിലാക്കുക എന്നതാണ് സത്യം അറിയാനുളള ഏക വഴി. ഇന്ത്യയുടെ മെട്രോമാനെ നമുക്കെല്ലാം അറിയാം. കര്‍മ്മശേഷികൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും സ്വന്തം പ്രാഗല്‍ഭ്യം തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. ആധുനിക ഇന്ത്യയുടെ ശില്പിയായി അദ്ദേഹത്തെ അവരോധിച്ചാല്‍ അതില്‍ ഒട്ടും തെറ്റുപറയാന്‍ സാധിയ്ക്കില്ല. അതുകൊണ്ട് തന്നെ ഇ. ശ്രീധരന്റെ വാക്കുകളെ നമുക്ക് പൂര്‍ണമായി വിശ്വസിയ്ക്കാം. വളരെ ലളിതമായി അദ്ദേഹം പ്രളയത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്നു. അവ ഇവയാണ്: 1. കാലാവസ്ഥ പ്രവചനത്തില്‍ സംഭവിച്ച ഗുരുതരമായ പാളിച്ച. 2. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ വീഴ്ച. 3. തെറ്റായ സ്ഥലങ്ങളില്‍ വിവേചന ബുദ്ധിയില്ലാതെ വീടുകള്‍ കെട്ടിപ്പൊക്കിയത്. 4. അനധികൃത കയ്യേറ്റങ്ങള്‍ (കാടും, പുഴയും, കുന്നും). 5. വന നശീകരണം...

ഒരു ദുരന്തകഥ...

Image
മഴക്കെടുതിയറിഞ്ഞ് പാതാളത്തില്‍ നിന്ന് ഇത്തിരി നേരത്തെ എത്തിയതായിരുന്നു മാവേലി. അപ്പോഴാണ് കവലയില്‍ വലിയൊരു ബഹളം കേട്ടത്. അവിടെ ചില പാര്‍ട്ടിക്കാര്‍ തമ്മില്‍ ചേരി തിരിഞ്ഞ് വഴക്കാണ്. കാര്യം അറിയാനായിട്ട് മൂപ്പര് ഇത്തിരി നേരം അവിടെ നിന്നു. ശേഷം സംഭാഷണമാണ്. പാര്‍ട്ടി 1 : കേരളത്തിലെ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയാക്കാന്‍ ഞങ്ങടെ പാര്‍ട്ടിക്കാര്‍ക്ക് കഴിഞ്ഞു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍... പാര്‍ട്ടി 2 : അതിത്തിരി പുളിയ്ക്കും നിങ്ങളൊരു കോപ്പും ചെയ്തിട്ടില്ല. ഞങ്ങടെ പിള്ളേരില്ലേല്‍ കാണായിരുന്നു. ഞങ്ങടെ പുലിക്കുട്ടികള്‍ക്ക് അഭിവാദ്യങ്ങള്‍.. പാര്‍ട്ടി 1 : എടോ, ഇത് ഞങ്ങള്‍ ഭരിയ്ക്കുമ്പോ വന്ന ദുരന്താ.. അതുകൊണ്ട് ഇത് ഞങ്ങടെ ദുരന്താ... പാര്‍ട്ടി 2 : ഹോ, നിങ്ങളു ഭരിയ്ക്കുന്നതേ ഒരു ദുരന്താ...അതില്‍കൂടുതല്‍ എന്ത് ദുരന്തം വരാനാ. സഹോദരാ, കേന്ദ്രത്തില്‍ ഞങ്ങളാ...കേന്ദ്രം അറിയാതെ ഇവിടെ ഒന്നും നടക്കില്ല. അതുകൊണ്ട് ഇത് ഞങ്ങടെ ദുരന്താ... പാര്‍ട്ടി 1 : അതു ഞങ്ങളും സമ്മതിയ്ക്കാം നിങ്ങടെ പാര്‍ട്ടി ഒരു ഒന്നാന്തരം ദുരന്തം തന്നെയാണ്. (അതിനിടയ്ക്ക് കേരളത്തിലെ പ്രതിപ...

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി....

Image
ഒരിയ്ക്കല്‍ ഒരു ഇസ്ലാം മതപ്രഭാഷകന്റെ പ്രസംഗത്തില്‍ നിന്ന് കൗതുകരമായ ചില കാര്യങ്ങള്‍ കേള്‍ക്കാനിടയായി. അദ്ദേഹമാരാണെന്നോ, പ്രസ്തുത വേദിയേതാണെന്നോ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പ്രവാസത്തേക്കുറിച്ച് വളരെ ഹാസ്യാത്മകമായും അതൊടൊപ്പം ചിന്തോദ്ദീപകമായും അദ്ദേഹം സംസാരിയ്ക്കുകയുണ്ടായി. ആ ആശയം ഇവിടെ പങ്കുവെയ്ക്കുവാന്‍ ആഗ്രഹിയ്ക്കുകയാണ്. കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍, ഒരു സാധാരണക്കാരന്  അവന്റെ സാമ്പത്തിക ഭദ്രതയും അച്ചടക്കവുമൊക്കെ കൈവരിയ്ക്കാനാവുക പ്രവാസ ജീവിതം ആരംഭിയ്ക്കുന്നതിലൂടെയാണ്. പ്രവാസം ഒരു അവസാന വാക്കല്ലെങ്കിലും അത് ഒരു വലിയ വിഭാഗം ആളുക്കള്‍ക്ക് ജീവിതത്തിന്റെ അത്താണിയായി മാറുന്നുണ്ട്. രാഷ്ട്രീയപരമായും അല്ലാതെയുമുളള പല അനിശ്ചിതാവസ്ഥകള്‍ നിലനിന്നിട്ടും കേരളം ഒരു ദരിദ്ര സംസ്ഥാനമായി മാറാതിരുന്നിട്ടുണ്ടെങ്കില്‍, അതില്‍ സുപ്രധാന പങ്കു വഹിച്ചത് പ്രവാസികള്‍ തന്നെയാണ്. ഒട്ടും സംശയമില്ലാതെ അത് പറയാന്‍ സാധിയ്ക്കും. ഒരു ഭാഗത്ത് കര്‍ഷകരും കൂലിപ്പണിക്കാരും, മറു ഭാഗത്ത് ബാങ്ക് ബാലന്‍സിനുമാത്രം പ്രാധാന്യം നല്‍കുന്ന, ചിലവഴിയ്ക്കാന്‍ മടിയ്ക്കുന്ന ഉദ്യോഗസ്ഥ വൃന്ദം ( ഉദ്യോഗസ്ഥരെ പൊതുവെയല്ല...