Posts

എന്താണ് ഹിന്ദുവിന്റെ അപജയത്തിന് കാരണം?

Image
നമ്മുടെ രാഷ്ട്രീയ പ്രമുഖരും സംസ്‌കാരിക നായകരും ഇന്ന് വളരെയധികം പ്രതിപാതിയ്ക്കുന്ന ഒരു വാക്കാണ് "മതേതരത്വം'. ഒരു പക്ഷേ വളരെയധികം കയ്യടി നേടാനും നല്ലൊരു പ്രതിശ്ചായ കെട്ടിപ്പടുക്കാനുമെല്ലാം അത് അവരെ സഹായിക്കുന്നുണ്ടായിരിയ്ക്കാം. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയാല്‍ സംഗതി വളരെ ഗുണമുളള കാര്യം തന്നെയാണ്. സത്യത്തില്‍, എന്താണ് ഒരു മതേതര രാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്?  മതങ്ങള്‍ക്കെതിരായ ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതല്ല അതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. മറിച്ച്, എല്ലാ മതങ്ങള്‍ക്കും അവരവരുടെ വിശ്വാസം പിന്തുടരാനുളള സ്വാതന്ത്ര്യം നല്‍കുക എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അല്ലെങ്കില്‍ അതായിരിയ്ക്കണം അതിന്റെ ലക്ഷ്യം. ഒരു യുക്തിവാദിയ്ക്ക് അവന്റെ "യുക്തിവാദ മതം' പിന്‍തുടരാവുന്നതു പോലെ മറ്റു മതക്കാര്‍ക്കും അതിന് സാധിയ്ക്കണം. അതാണ് ഒരു ജനാധിപത്യ രാജ്യത്തിന്റെ മുഖമുദ്ര. ശരിയ്ക്കും എല്ലാം മതങ്ങള്‍ തന്നെയാണ്. ഈശ്വരോന്മുഥമായ മതങ്ങള്‍ അവരുടെ വിശ്വാസ പ്രമാണങ്ങള്‍ പിന്‍തുടരുമ്പോള്‍ മറ്റു 'ഇസങ്ങളെ' മുറുകെപ്പിടിയ്ക്കുന്നവര്‍ തങ്ങളുടെ ആദര്‍ശങ്ങളെ മ...

വിതച്ചതു കൊയ്യുമ്പോള്‍......

Image
ഭൂരിപക്ഷം  വിശ്വസിക്കുന്നത് എപ്പോഴും  സത്യമാവണമെന്നില്ല. പെട്ടന്നൊരു ദിവസം ഉണ്ടാവുന്ന വിവാദങ്ങളിലും കൊലാഹലങ്ങളിലും വികാരഭരിതരായി പലരും സത്യത്തെ തിരിച്ചറിയുന്നില്ല. ശരിയാണ് തെരുവുനായകള്‍ ആളുകളെ കടിക്കുന്നുണ്ട്...കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ ക്രുരമായി ആക്രമിക്കപ്പെടുന്നു. ഈ ഭുലോകത്ത് മനുഷ്യനൊഴിച്ച് മറ്റൊരു ജീവജാലങ്ങളും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നില്ല. ഒരു സര്‍പ്പം അതിന്‍റെ ജീവരക്ഷക്കായി ഒരു മനുഷ്യനെ ആക്രമിക്കുന്നു. ഒരു സിംഹം ഇരപിടിക്കാന്‍ ഒരു മാനിനെ കൊല്ലുന്നു. കാട്ടാനക്കൂട്ടം തങ്ങളുടെ ആവാസ വ്യവസ്ഥ തകരുമ്പോള്‍ നാട്ടിലേക്കിറങ്ങുന്നു ( കാടു കയ്യേറുന്നതും നശിപ്പിക്കുന്നതും നമ്മള്‍ മനുഷ്യരാണെന്ന് ഓര്‍ക്കണം). തന്‍റെ മുന്നില്‍ കൈകൂപി നിന്നു അപേഷിച്ച മനുഷ്യനെ വിശപ്പു മാറിയതിനാല്‍ ആക്രമിക്കാതെ നിന്ന കടുവയേയും, കല്ലെറിഞ്ഞു കടുവയെ പ്രകോപിതനാക്കി, ആ മനുഷ്യന്‍റെ മരണത്തിനു കാരണമായ മനുഷ്യരേയും ഈ അവസരത്തില്‍ ഓര്‍ത്തു പോകുകയാണ്.പ്രത്യക്ഷത്തില്‍ ഇവയില്‍ എല്ലാം ക്രുരത ദ്രിശ്യമാകുമെങ്കിലും അവയിലെല്ലാം ന്യായീകരിക്കാവുന്ന ഒരു കാരണമുണ്ട്. എല്ലാം നിലനില്പിന...

പഴഞ്ചൊല്ലുകളുടെ തിരോധാനം നമുക്ക് നല്‍കുന്ന പാഠം

Image
പഴഞ്ചൊല്ലുകള്‍ പറയാതെ പറഞ്ഞ ഒരു കഥയുണ്ട് , പ്രതിഭാശാലികളായ നമ്മുടെ പൂര്‍വികരുടെ കഥ. ചുറ്റുപാടുകളെ നിരീക്ഷിച്ചു  പരീക്ഷിച്ചു അറിവ് നേടിയവരുടെ കഥ. കുറുകിയ വാചകങ്ങള്‍ക്കപ്പുറം അവ രേഖപ്പെടുത്തിയ ഒരു ചരിത്രമുണ്ട്. സര്‍ഗശേഷിയുള്ള ഒരു തലമുറയുടെ ചരിത്രം. കാലത്തിന്‍റെ കുത്തൊഴുക്കില്‍ നമുക്ക് നഷ്ടപ്പെട്ട ഒരു ഉള്‍കാഴ്ചയുടെ നിത്യസ്മാരകങ്ങളായി അവ ഇന്നും നിലകൊള്ളുന്നു. പഴഞ്ചൊല്ലുകള്‍ എവിടെ എപ്പോള്‍ തുടങ്ങി എന്നത് ചികഞ്ഞെടുക്കാനാവാത്ത ഒരു വസ്തുതയാണ്.അവ എന്നും സമകാലീനമായതുകൊണ്ട് അത്തരം അന്വേഷണങ്ങള്‍ക്ക് പ്രസക്തിയില്ലതാനും.നമുക്ക് നമ്മുടെ പൂര്‍വികര്‍ തന്ന വരദാനങ്ങളായിരുന്നു അവ. കാലങ്ങളായി മനുഷ്യരാശിയെ നന്മയിലേക്കു നയിക്കാനുള്ള വാമോഴികളായി അവ പ്രചരിച്ചു.എന്നാല്‍, തലമുറകളായി പരിപോഷിച്ചു വന്ന ആ നീരുറവ വറ്റിയതാണോ? കഴിഞ്ഞ ചില തലമുറകള്‍ക്കായി അവ ദാഹജലം ചുരത്തുന്നില്ലലോ? ഒരു പക്ഷേ അവ മണ്ണിന്നഗാത ഘര്‍ത്തങ്ങളില്‍ വിശ്രമം കൊള്ളുകയായിരിക്കാം......... ഇത്തരം ഒരു തിരോദാനം എന്തിനെയാണ് സൂചിപ്പിക്കുന്നത്? അത് അന്യംനിന്നുപോയികൊണ്ടിരിക്കുന്ന മനുഷ്യന്‍റെ  സര്‍കാത്മ്കതയുടെ ചൂണ്ടു പലകയാണ്. പഴഞ്ചൊല്ലു...

അതിഥി - അവിചാരിതമെന്നോണം നമ്മെ തേടിയെത്തുന്ന സന്ദര്‍ശകന്‍

    ഭാരതീയ സങ്കല്പപ്രകാരം, അതിഥികളെന്നാല്‍ തിഥിയില്ലാതെ കടന്നുവരുന്നവര്‍ എന്നാണു അര്‍ത്ഥം. അതായത് മുന്‍കൂട്ടി നിശ്ചയിച്ചല്ലാതെ വന്നു ചേരുന്നവര്‍. അത്തരത്തിലുള്ള ഒരു സങ്കല്പപത്തിലാണ് ഞാന്‍ ഈ ബ്ലോഗ് വിഭാവന ചെയ്തിരിക്കുന്നത്.     ആരാണു ഇവിടെ അതിഥികള്‍ എന്ന ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്.വ്യക്തികള്‍ക്കല്ല നേരേ മറിച്ചു ആശയങ്ങള്‍ക്കാണ് ഇവിടെ  ആതിഥേയത്വം നല്‍കുന്നത്. അതിഥി സങ്കല്പത്തോട് തികച്ചും നീതി പുലര്‍ത്തുന്നവ തന്നെയാണ് ആശയങ്ങള്‍. അവ ഏതോ ഒരു നിമിഷത്തില്‍ നമ്മുടെ മനസ്സിലേക്കു വിരുന്നുകാരായി വന്നെത്തുന്നു.അതും തികച്ചും അപ്രതീക്ഷിതമായി.ഓരോ അതിഥിയും ഒരു അനുഭവം നമുക്കു പ്രദാനംചെയ്യുന്നു. അവ ചിലതു നമ്മോടു സംവദിക്കുന്നു.തന്‍റെ ആഗമനോ‌ദേശം നിര്‍വഹിച്ചശേഷം മടങ്ങുന്നു.ആതിഥേയന്‍ അടുത്ത അതിഥിക്കുള്ള  കാത്തിരിപ്പിലാവുന്നു.ഇത്തരത്തില്‍ മനസ്സിലേക്ക് അതിഥിയായി എത്തുന്ന ഓരോ ആശയങ്ങള്‍ക്കും ഞാന്‍ നല്‍കാന്‍ ഉദേശിക്കുന്ന പരിഗണനയാണ് ഈ ബ്ലോഗ്.              ഒരു ചിന്തയുടെ ചുവടു പിടിച്ചു ഒരു മറുചിന്ത ഉണ്ടാകുമ്പോള്‍ അത് പുതിയ വാതായനങ്ങള്‍...